സോള്‍: ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് കത്തയച്ചു. ബന്ധം ശക്തമാക്കുന്നതിനുതകുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്രംപ് കത്തയച്ചതെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രാദേശിക മാധ്യമങ്ങളോട് ഞായറാഴ്ച വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ആയുധനിര്‍മാണവും പരീക്ഷണവും നിര്‍ത്തണമെന്ന യുഎസ് ആവശ്യം അംഗീകരിക്കാന്‍ ഉന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇരുരാഷ്ട്രത്തലവന്മാര്‍ക്കിടയിലെ ബന്ധം അത്ര സുഖകരമല്ലെന്നും കിം യോ ജോങ് പറഞ്ഞു. കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങളെ യുഎസ് പ്രസിഡന്റ് കത്തിലൂടെ പ്രശംസിച്ചതായും കിം യോ ജോങ് അറിയിച്ചു.
ശനിയാഴ്ച ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് തൊട്ടു പിന്നാലെയാണ് ട്രംപ് കത്തയച്ചതായി വെളിപ്പെടുത്തി കിം യോ ജോങ് രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള പദ്ധതിയാണ് ട്രംപ് കത്തില്‍ പ്രധാനമായും വിവരിച്ചിരിക്കുന്നതെന്നും കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയയുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചതായും കിം യോ ജോങ് വ്യക്തമാക്കിയതായി നോര്‍ത്ത് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രസിഡന്റിന്റെ കത്ത് ലഭിച്ച കാര്യം ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥനും ശരി വെച്ചു. കൊറോണവൈറസിനെതിരെ ആഗോളതലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ ലോകരാഷ്ട്രത്തലവന്മാരോടും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: North Korea says Trump wrote to Kim Jong Un
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..