വാഷിങ്ടണ്‍: അതിര്‍ത്തി കടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവെച്ചു കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫോഴ്‌സ്(കൊറിയ) കമാന്‍ഡറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് 'ഷൂട്ട് അറ്റ് സൈറ്റ്' നിര്‍ദേശം സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. 

രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിര്‍ത്തിയില്‍നിന്നു രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. 

എന്നാല്‍, അതിര്‍ത്തി അടച്ചിട്ടതോടെ കള്ളക്കടത്ത് വര്‍ധിച്ചു. ചൈനയില്‍നിന്നുള്ള ഇറക്കുമതി 85 ശതമാനം കുറഞ്ഞതായും ആണവ പദ്ധതികള്‍ക്ക് തിരിച്ചടിയായതും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫോഴ്‌സ്(കൊറിയ) കമാന്‍ഡര്‍ റോബോര്‍ട്ട് അബ്രാംസ് പറഞ്ഞു. 

Content Highlights: North Korea Issues Shoot-To-Kill Orders To Prevent Coronavirus, Says US