സോള്‍: ലോകം കൊറോണഭീതിയില്‍ കഴിയുമ്പോള്‍ ഉത്തരകൊറിയയുടെ വക മിസൈല്‍ പരീക്ഷണം. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്. മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് കടലില്‍ പതിച്ചതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഏപ്രിലില്‍ ജനപ്രതിനിധി സഭയായ സുപ്രീം പീപ്പിള്‍സ് അസംബ്ളി ചേരാനിരിക്കെ കൊറോണ മഹാമാരിക്കിടയിലും ആത്മവിശ്വാസം തെളിയിക്കാനുള്ള നടപടിയായിട്ടാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഈമാസം ആദ്യവും ഉത്തരകൊറിയ രണ്ട് തവണ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. 

Content Highlights: Two short-range missiles were tested.