പോൾ ആർ മിൽഗ്രോം, റോബർട്ട് വിൽസൺ| Photo: Twitter| @NobelPrize
സ്റ്റോക്ക്ഹോം: 2020ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ മില്‍ഗ്രോം, റോബര്‍ട്ട് വില്‍സണ്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ലേല സിദ്ധാന്തത്തില്‍ പരിഷ്കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകള്‍ കണ്ടെത്തിയതിനുമാണ് ഇരുവര്‍ക്കും പുരസ്കാരമെന്ന് നൊബേല്‍ നിര്‍ണയ സമിതി പറഞ്ഞു.
മില്ഗ്രോമിന്റെയും വില്‍സണിന്റെയും കണ്ടുപിടിത്തങ്ങള്‍ ലോകമെമ്പാടുമുള്ള വില്പനക്കാര്ക്കും ഉപഭോക്താക്കള്‍ക്കും നികുതിദായകര്‍ക്കും പ്രയോജനകരമായതായും പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. ഏകദേശം1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇരുവര്‍ക്കും ലഭിക്കുക.
content highlights: nobel in economics awarderded to Paul R. Milgrom and Robert B. Wilson
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..