ജനീവ: സുന്ദരികളായ സ്ത്രീകള്‍ ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ട് ആഡംബര കാറുകള്‍ക്ക് മുന്നില്‍ നില്ക്കും. കാര്‍ ഷോയാണ് ലക്ഷ്യമെങ്കിലും കച്ചവടം കൊഴുപ്പിക്കാനാണ് 'ബൂത്ത് ബേബികള്‍' എന്ന വിളിപ്പേരുള്ള മോഡലുകളെ കാറിനൊപ്പം പ്രദര്‍ശിപ്പിക്കുന്നത്. ഇതിന് മാറ്റം വരികയാണ്.
ലോകത്തെ മാറ്റി ചിന്തിപ്പിച്ച #മീ ടൂ കാമ്പയിന് ശേഷം നടന്ന ഇത്തവണത്തെ ജനീവ മോട്ടോര്‍ ഷോ ബൂത്ത് ബേബികളുടെ അഭാവം മൂലമാണ് വാര്‍ത്താകേന്ദ്രമായത്.ഓരോ കാറിനു മുന്നിലും ഒന്നിലധികം ബൂത്ത് ബേബികള്‍ നിറഞ്ഞു നില്ക്കുന്ന അവസ്ഥയ്ക്കാണ് ഇപ്പോള്‍ പ്രകടമായ മാറ്റം വന്നിരിക്കുന്നത്.
ഇനിമുതല്‍ സ്പോര്‍ട്സ് വേഷത്തിലുള്ള സ്ത്രീകളും പുരുഷന്മാരും കാര്‍ ഷോയുടെ പ്രമോഷന് വേണ്ടി നിലകൊള്ളുമെന്നാണ് അധികൃതര്‍ പറയുന്നത്.
'അഞ്ച് വര്‍ഷം മുമ്പ് വരെ കാറും പെണ്ണുങ്ങളും മാത്രമായിരുന്നു മോട്ടോര്‍ഷോ മുഴുവനും. ഇന്നത് കാര്‍ എന്നതിലേക്ക് മാത്രമായി ചുരുങ്ങി,'ജനീവ മോട്ടോര്‍ ഷോയുടെ ഭാഗമായ ഡീഗോ പറയുന്നു.
'ഞങ്ങള്‍ ഇനി ഉത്പന്നങ്ങള്‍ അല്ലാതായി മാറുന്നുവെന്നത് സന്തോഷകരമാണ്', മോട്ടോര്ഷോയ്ക്കെത്തിയ ജൂലി തന്റെ സന്തോഷം പങ്ക് വെക്കുന്നു.
ഇത്തവണ മുട്ടറ്റം വരെയുള്ള, ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് മോഡലുകളെത്തിയതെന്നു റെണോള്ട്ട് സ്വിസ് ബ്രാഞ്ച് പ്രതിനിധി ഒലീവിയര്‍ വിറ്റഖ്മാനും നിരീക്ഷിക്കുന്നു.
മുന്‍പത്തെ കാര്‍ ഷോകളില്‍ ഓരോ ആഡംബര കാറുകള്‍ക്ക് മുന്നിലും സെക്സിയായ മോഡല്‍ ഉണ്ടാകുമെന്ന് കമ്പനികള്‍ ഉറപ്പ വരുത്തിയിരുന്നു ഇതിനാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..