ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്. പത്ത് ലക്ഷം ഡോളര്‍ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

എല്‍എല്‍ഡി ഡയമണ്ട്സ് യുഎസ്എയില്‍ നിന്ന് ക്രെഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വിലവരുന്ന രത്നങ്ങള്‍ നെഹാല്‍ മോദി നേടിയെന്നും തുടര്‍ന്ന് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നുമാണ് ജില്ലാ അറ്റോര്‍ണി സി വാന്‍സ് ജൂനിയര്‍ ഡിസംബര്‍ 18 ന് മാന്‍ഹട്ടന്‍ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്.

ബെല്‍ജിയം വ്യാപാരിയായ നേഹല്‍ മോദിയും പിഎന്‍ബി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതിയാണ്. 

Content Highlights: Nirav Modi's Brother Charged In New York Of Stealing Over $1 Million In Diamonds