വില്ലിങ്ടണ്‍: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൻ അറിയിച്ചു.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഓക്ക്‌ലന്‍ഡില്‍ കോവിഡ് ബാധിച്ചവര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളത്. കഴിഞ്ഞ 102 ദിവസങ്ങളിലായി ഒരു കോവിഡ് കേസുകള്‍ പോലും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Content Highlights: New Zealand records first new Covid-19 cases in 102 days