കോവിഡ് 19: ന്യൂയോർക്കിലെ സ്കൂളുകൾ ഈ അധ്യയന വർഷത്തേക്ക് അടച്ചു


1 min read
Read later
Print
Share

മേയർ ബിൽ ഡി ബ്ലാസിയോ (ഫയൽ ചിത്രം)

ന്യൂയോര്‍ക്ക്: കോവിഡ് 19-ന്റെ പിടിയിലമര്‍ന്ന ന്യൂയോര്‍ക്ക് നഗരം വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങൾ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. ഈ അധ്യയന വര്‍ഷം ഇനി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. മേയര്‍ ബില്‍ ഡി ബ്ലാസിയോ ആണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. 1.1 ദശലക്ഷം വിദ്യാര്‍ഥികളുള്ള പൊതുവിദ്യാലയ സംവിധാനമാണ് അധ്യയനവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ന്യൂയോര്‍ക്ക് അടയ്ക്കുന്നത്.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വിദ്യാലയങ്ങള്‍ മാര്‍ച്ച് 16 മുതല്‍ അടച്ചിരുന്നു. ഓണ്‍ലൈന്‍ മുഖാന്തരം ക്ലാസുകള്‍ നടത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഇതിന് ലഭിച്ചത്. താഴ്ന്ന വരുമാനക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വൈ-ഫൈയും മറ്റും ഇല്ലാത്തതിനാല്‍ വെര്‍ച്വല്‍ ക്ലാസ് മുറികളിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

നഗരത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴും സ്‌കൂള്‍ അടക്കാനുള്ള നിര്‍ദേശത്തെ ഡി ബ്ലാസിയോ എതിര്‍ത്തിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനായി ആരോഗ്യ പ്രവർത്തകര്‍ വീട്ടിലിരിക്കുമോ എന്ന ഭയത്താലാണ് സ്‌കൂളുകള്‍ അടയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്. തന്നെയുമല്ല സ്‌കൂള്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ പട്ടിണിയിലാകുമെന്ന ആശങ്കയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Content Highlights: New York City Schools closed for rest of the academic year amid Covid 19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented