പലസ്തീനിലെ ഗാസയിൽ പുതുവർഷത്തെ വരവേറ്റുകൊണ്ട് തയ്യാറാക്കിയ അലങ്കാരത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നവർ | Photo: AP
ഇന്ത്യ ഉള്‍പ്പടെ വിവിധരാജ്യങ്ങളില്‍ പുതുവര്‍ഷം പുലരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. എന്നാല്‍ മറ്റ് പല വിദേശ രാജ്യങ്ങളും ഇതിനകം 2023-നെ വരവേറ്റുകഴിഞ്ഞു. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്.
കോവിഡ് മഹാമാരിയുടെ നിഴല്‍വീണ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം മറ്റൊരു പുതുവര്‍ഷത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ്.

പുതുവര്‍ഷത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ വലിയ ആവേശത്തോടെയാണ് ബോള്‍ ഡ്രോപ്പ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ചെറിയ രീതിയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നത്. കോവിഡ് വാക്സിനേഷനും മാസ്കും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളും മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ക്ക് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകും.


അതേസമയം ഓസ്ട്രേലിയന്‍ തലസ്ഥാനമായ സിഡ്നിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെയുള്ള കാഴ്ചവിസ്മയമാണ് ഒരുക്കിയത്. ന്യൂസിലാന്‍ഡിലെ ഓക്ക്ലന്‍ഡിലും വര്‍ണാഭമായ കരിമരുന്ന് പ്രയോഗമാണ് നടന്നത്. ലോകത്ത് പുതുവര്‍ഷത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുന്ന നഗരങ്ങളിലൊന്നാണിത്.
Content Highlights: new year welcomed around the world
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..