കുളിരും വിറയലും: കോവിഡിന് പുതിയ ലക്ഷണങ്ങളുമായി യു.എസ്. ആരോഗ്യ നിരീക്ഷകര്‍


1 min read
Read later
Print
Share

-

വാഷിങ്ടണ്‍: കോവിഡ് -19 ന്റെ പുതിയ ചില ലക്ഷണങ്ങള്‍കൂടി തിരിച്ചറിഞ്ഞു. യു.എസ്. ആസ്ഥാനമായ പ്രമുഖ ആരോഗ്യ നിരീക്ഷകരായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) പുതിയ ലക്ഷണങ്ങള്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്. കുളിര്‍, ഇടവിട്ടുള്ള വിറവലും കുളിരും, പേശികള്‍ക്ക് വേദന, തലവേദന, മണവും രുചിയും നഷ്ടമാകല്‍ എന്നിവയാണ് പുതിയതായി തിരിച്ചറിഞ്ഞ രോഗലക്ഷണങ്ങള്‍.

എന്നാല്‍ ഈ രോഗ ലക്ഷണങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ വെബ് പേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പനി, വരണ്ട ചുമ, ക്ഷീണം, വേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടനയുടെ വെബ്പേജില്‍ ചേര്‍ത്തിരിക്കുന്നത്.

കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ സിഡിസി അവരുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അസുഖം ബാധിച്ചവര്‍ക്ക് മിതമായ ലക്ഷണങ്ങള്‍ മുതല്‍ കഠിനമായ ലക്ഷണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വൈറസ് ബാധിച്ച് 2-14 ദിവസത്തിന് ശേഷം ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി അതിന്റെ വെബ്സൈറ്റില്‍ പറയുന്നു.

Content Highlights: New Symptoms Of COVID-19 Identified By Top US Medical Watchdog

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
accient

1 min

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 36 പേർ മരിച്ചു, തീപിടിച്ച്‌ ബോഗികൾ പൊട്ടിത്തെറിച്ചു

Mar 1, 2023


Nobel Prize for medicine

1 min

കോവിഡ് വാക്‌സിന് പിന്നിലെ ഗവേഷണം; രണ്ട് പേര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍

Oct 2, 2023


Mufti Qaiser Farooq

1 min

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

Oct 1, 2023

Most Commented