പ്രതീകാത്മക ചിത്രം | Photo: AP
ലണ്ടന്‍: ബ്രിട്ടണില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന് പേരിട്ട പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതാവാന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമിക്രോണ്‍ BA'1, BA.2 സ്ട്രെയിനുകള്‍ ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് XE. കോവിഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതകമാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ആദ്യഘട്ട നിരീക്ഷണത്തില്‍ ഒമിക്രോണിന്റെ BA.2 വകഭേദത്തേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാകാന് സാധ്യതയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. കൂടുതല്‍ പരിശോധനകള്‍ നടന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
അതേസമയം ഒമിക്രോണിന്റെ BA.2 വകഭേദം ആഗോള തലത്തില്‍ വലിയരീതിയില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണില്‍ മാത്രം ലക്ഷത്തോളം ആളുകള്‍ക്ക് ഈ ആഴ്ച രോഗം ബാധിച്ചു. അമേരിക്കയിലും ചൈനയിലും BA.2 വലിയ തരംഗം തന്നെ ഉണ്ടായിട്ടുണ്ട്.
Content Highlights: New Covid Variant XE Found In UK, More Transmissible Than Omicron
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..