
പ്രതീകാത്മക ചിത്രം Photo: A.P.
ന്യൂഡല്‍ഹി: കോവിഡ്-19-ന് കാരണമായ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലും നിരവധി വിദേശരാജ്യങ്ങളിലും കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുമെന്നും കോവിഡ് പ്രതിരോധ വാക്സിനേഷനിലൂടെ ലഭിച്ച സുരക്ഷയെ മറികടന്നേക്കാമെന്നും ഇതുസംബന്ധിച്ച പഠനത്തില്‍ പറയുന്നു.
മേയിലാണ് പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസിലെയും(എന്‍.ഐ.സി.ഡി.) ക്വാസുലു-നേറ്റല്‍ റിസേര്‍ച്ച് ഇന്നൊവേഷന് ആന്‍ഡ് സീക്വെന്സിങ് പ്ലാറ്റ്ഫോം(കെ.ആര്.ഐ.എസ്.പി.)യിലെയും ശാസ്ത്രജ്ഞന്മാര് അറിയിച്ചു.
സി.1.2 എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ലോകത്ത് ഇതുവരെ കണ്ടെത്തിയ കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന വകഭേദത്തേക്കാള്‍ കൂടുതല്‍ മ്യൂട്ടേഷന് സംഭവിക്കാന്‍ ഇടയുളള വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
Content Highlights: new covid variant c 1 2 may be more infectious evade vaccine protection study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..