കോവിഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താൻ തായ്‌ലൻഡിൽ വവ്വാലുകളെ പിടികൂടുന്നു (2020 ലെ ചിത്രം) | Photo : AP
ബീജിങ്:പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസ് കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇതുവരെ ഗവേഷകര്‍ തിരിച്ചറിഞ്ഞതില്‍ ജനിതക ഘടന പ്രകാരം കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്.
ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍. മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്.
തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠനത്തിനായി വിധേയമാക്കിയത്. വിവിധ വിഭാഗത്തില്‍പെട്ട വവ്വാലുകളെ പഠനവിധേയമാക്കിയതില്‍ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്ന് സെല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ബാച്ചില്‍ ചിലത് വവ്വാലുകളില്‍ വളരെ വ്യാപകമായി പടര്‍ന്നേക്കാമെന്നും മനുഷ്യരിലേക്കും എത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ ജൂണില്‍ തായ്ലന്‍ഡില്‍ നിന്നും ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുന്നുണ്ട്. ചില പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ കൂടുതല്‍ ആശങ്ക പകരുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: New coronaviruses found in bats amid renewed calls to probe Covid-19 origins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..