Image|AFP
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുനീങ്. മറ്റൊരു രാജ്യത്തിന്റെ മണ്ണ് ചൈനീസ് സൈന്യം കയ്യടക്കിയിട്ടില്ലെന്നും ഹുവ ചുനീങ് പറഞ്ഞു.
'ചൈന ഒരിക്കലും ഒരു യുദ്ധത്തിനോ തര്‍ക്കത്തിനോ പ്രകോപനമുണ്ടാക്കിയിട്ടില്ല. മറ്റൊരു രാജ്യത്തിന്റെ അധീനതിയിലുള്ള ഒരിഞ്ച് പ്രദേശം പോലും അധീനപ്പെടുത്തിയിട്ടില്ല. ചൈനീസ് സൈന്യം അതിര്‍ത്തി കടന്നിട്ടില്ല. ഇന്ത്യയുമായുള്ള ആശയവിനിമയത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലര്‍ത്താന്‍ ഇരുപക്ഷവും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്'- ഹുവ ചുനീങ് പറഞ്ഞു.
ഓഗസ്ത് 31-ന് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നുവെന്നാണ് ചൈനീസ് വാദം. അതിര്‍ത്തി പ്രദേശത്തെ സമാധാനത്തിനും ദൃഢതയ്ക്കും തുരങ്കം വെയ്ക്കുന്നതാണ് ഇന്ത്യയുടെ നീക്കമെന്നാണ് ചൈനയുടെ ആരോപണം. സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ചൈന ആവശ്യപ്പെടുന്നു. അതേസമയം, കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തീരത്ത് ഇന്ത്യ സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Never occupied an inch of other country's territory: China on fresh skirmish with Indian troops
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..