നേപ്പാളില്‍ തകർന്ന വിമാനം 20 മണിക്കൂറിന് ശേഷം കണ്ടെത്തി; 22 പേരും മരിച്ചതായി റിപ്പോർട്ട്


രക്ഷാപ്രവർത്തനത്തിൽ നിന്ന് | Photo: https://twitter.com/NaSpokesperson

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരായ 22 പേരും മരിച്ചതായി റിപ്പോർട്ട്. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെ തിരിച്ചറിഞ്ഞെങ്കിലും തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാല് ഇന്ത്യക്കാരടക്കം 22 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പ്രാഥമിക നിഗമനത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ല. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാല വക്താവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വിമാനം കാണാതായി 20 മണിക്കൂറുകൾക്ക് ശേഷം ഇന്ന് രാവിലെയാണ് തകർന്നുവീണ പ്രദേശത്ത് സൈന്യം എത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ ഞായറാഴ്ച രാത്രി തിരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല.

മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം പര്‍വ്വത ശിഖിരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. തകര്‍ന്ന വിമാനത്തില്‍ യാത്രചെയ്തിരുന്നവരുടെ ശരീരങ്ങളും വിമാനാവശിഷ്ടങ്ങളും പ്രദേശത്ത് 100 മീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വിമാനാവശിഷ്ടങ്ങളുടെ ചിത്രം നേപ്പാള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്ന് വിവരം.

Content Highlights: Nepal plane crash - All 22 people on board suspected dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented