സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ| Photo: AFP
കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഇരുപതു മിനിട്ടിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് വിവരം.
നിലത്തുവീണതിന് പിന്നാലെ വിമാനത്തെ അഗ്നിവിഴുങ്ങി. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെയും നിലംപതിക്കുന്നതിന്റെയും അഗ്നിഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് നിയന്ത്രണം നഷ്ടമായതിന്റെയും വന്‍ശബ്ദത്തോടെ നിലംപതിക്കുന്നതിന്റെ വീഡിയോയും പലരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വിമാനം നിലംപതിച്ചതിന് പിന്നാലെ ആളുകള്‍ അവിടേക്ക് എത്തിച്ചേര്‍ന്നിരുന്നു. വിമാനത്തിന് തീപിടിച്ചതിന്റെയും പുക ഉയരുന്നതിന്റെയും ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും കാണാം.
രക്ഷാപ്രവര്‍ത്തകര്‍ വിമാനത്തിലെ തീയണയ്ക്കുന്നതിനുള്ള ശ്രമം നടത്തുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും പങ്കുവെച്ചിട്ടുണ്ട്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 68 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍പേരും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
Content Highlights: nepal plane crash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..