Neeraj Chopra; Photo: AP
ന്യൂഡൽഹി ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ കലശലായ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പാനിപ്പത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ നീരജ് ചോപ്രക്ക് പനി വർധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പാനിപ്പത്തിലെ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നീരജ് വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹിയിൽ നിന്ന് ആരംഭിച്ച കാർ റാലിയിൽ പങ്കെടുത്ത് ആറു മണിക്കൂർ കൊണ്ടാണ് നീരജ് പാനിപ്പത്തിലെത്തിയത്. പാനിപ്പത്തിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് നീരജിന്റെ ജന്മനാട്.
കുറച്ച് ദിവസങ്ങൾക്കു മുമ്പുതന്നെ നീരജിന് പനി ഉണ്ടായിരുന്നെങ്കിലും കോവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.
Content Highlights: Neeraj Chopra Admitted hospital after severe fever


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..