വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.)യ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി. ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കില്ലെന്ന് പ്രഖ്യപിച്ചത്.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച വിവരം മൂടിവെക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിന് പരിശോധന നടത്തും. നിലവില്‍ സംഘടനയ്ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുതാര്യത നിലനിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിച്ചു. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കും. അമേരിക്കയുടെ ഉദാരത ശരിയായ രീതിയിലാണോ ഉപയോഗിക്കപ്പെട്ടതെന്ന് പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
Content Highlights: Need to review WHO’s role in mismanaging Covid-19 spread: Trump halts funding
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..