ജെൻസ് സ്റ്റോൾട്ടൻബർഗ് | Photo: AFP
കീവ്: യുക്രൈനിലേക്ക് ഉടന്‍ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ. പുതിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച്ച യോഗം ചേരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.
യുക്രൈനില്‍ നിലവില്‍ നാറ്റോ സൈനിക സാന്നിധ്യം ഇല്ല. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത അടച്ചു. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ നീക്കങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
'ഏകാധിപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടും. ഇത് ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത അധിനിവേശമാണ്. ചരിത്രം തിരുത്തിയെഴുതാന്‍ റഷ്യ ശക്തി ഉപയോഗിക്കുന്നു. യുക്രൈനിലെ ധീരരായ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ എന്നുമുണ്ടെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
സഖ്യകക്ഷികളായ രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍.
Content Highlights: NATO chief Stoltenberg says no plans to send alliance troops into Ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..