പ്രതീകാത്മക ചിത്രം | Photo:PTI
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്‌സിന് ബദലായി ആന്റിബോഡി നേസല്‍ സ്‌പ്രേ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ശരീരത്തില്‍ കോറോണ വൈറസ് വകഭേദങ്ങളുടെ വ്യാപനം ചെറുക്കാന്‍ ആന്റിബോഡി നേസല്‍ സ്‌പ്രേയ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
അണുബാധയുളള എലിയുടെ ശ്വാസകോശത്തിലെ സാര്‍സ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്റിബോഡിക്ക് സാധിച്ചതായി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വകഭേദങ്ങളില്‍ നിന്ന് ഇത് എലിക്ക് പരിരക്ഷ നല്‍കിയതായും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ആന്റിബോഡി എന്‍ജിനീയറായ ഷിക്വിയാന്‍ കുവിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സ്റ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ആന്റിബോഡി നേരിട്ട് മൂക്കിലൂടെ നല്‍കാനാവും.
അണുബാധയുണ്ടാകുന്നതിന് ആറുമണിക്കൂര്‍ മുമ്പാണ് എലിയില്‍ ഈ സ്‌പ്രേ ആദ്യം പ്രയോഗിച്ചത്. തുടര്‍ന്ന് ആറുമണിക്കൂര്‍ പിന്നിട്ടപ്പോഴും സ്പ്രേ നല്‍കി. നിര്‍മിക്കപ്പെട്ട ആന്റിബോഡിക്ക് എലിയുടെ ശ്വാസകോശത്തിലെ വൈറസ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് 19 ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കാനും കോവിഡ് ചികിത്സ ലളിതമാക്കാനും നേസല്‍ ആന്റിബോഡിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ വ്യക്തമായതെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.
നേരത്തേയുളള പഠനങ്ങളിലും പ്രത്യേക ആന്റിബോഡി ചികിത്സയിലൂടെ മരണം തടയാനാകുമെന്നും ആശുപത്രിവാസം ഒഴിവാക്കാമെന്നും കണ്ടെത്തിയിരുന്നു.
Content Highlights:Nasal spray designed from engineered antibody could treat Covid-19


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..