ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി; നടന്നത് ബഹിരാകാശ ശിലകളെ തടഞ്ഞുനിര്‍ത്താനുള്ള പരീക്ഷണം


ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണ് നടന്നത്.

നാസ പുറത്തുവിട്ട ചിത്രം | AFP

വാഷിങ്ടണ്‍: നാസയുടെ ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി. ഡിഡിമോസ് എന്ന വലിയൊരു ഛിന്നഗ്രഹത്തെ വലംവെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കിയത്. ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിര്‍ത്താനാകുമോ എന്നറിയാനുള്ള പരീക്ഷണമാണ് നടന്നത്.

ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണ് നടന്നത്. ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക.2021 ഒക്ടോബര്‍ 23 രാത്രി ചൊവ്വാഴ്ച 10.21 നാണ് കാലിഫോര്‍ണിയയില്‍ നിന്ന് ഡാര്‍ട്ടിന്റെ വിക്ഷേപണം നടന്നത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. അടുത്ത നൂറ് വര്‍ഷക്കാലത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രങ്ങള്‍ വരുന്നുണ്ടോ എന്ന് നാസയ്ക്ക് അറിയില്ല. എങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് വന്‍തോതില്‍ ബഹിരാകാശ ശിലകള്‍ എത്തിയേക്കാം എന്നാണ് നാസ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

വമ്പന്‍ ഡൈമോര്‍ഫസ്!

525 അടി വ്യാസമാണ് ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഏകദേശം ഒരു ഈജിപ്ഷ്യന്‍ പിരമിഡിനോളം വലിപ്പവും വരും.
ഇതിനെ തകര്‍ക്കാന്‍ പേടകത്തിന് സാധിക്കില്ല എങ്കിലും ഇതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് ലക്ഷ്യം. ഡാര്‍ട്ടിന് ഛിന്നഗ്രഹത്തെ നീക്കാനായാലും ഇല്ലെങ്കിലും അത് ശാസ്ത്രജ്ഞര്‍ക്ക് പാഠമാണ്. വിജയിച്ചതോടെ കൊലയാളി ഛിന്നഗ്രഹങ്ങളെ തുരത്താനുള്ള സാങ്കേതിക വിദ്യകള്‍ക്ക് ഇത് ശക്തിപകരും. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാന്‍ എത്രത്തോളം ശക്തിയുള്ള പേടകങ്ങള്‍ നിര്‍മിക്കേണ്ടി വരുമെന്ന ധാരണയും ഈ പരീക്ഷണത്തിലൂടെ ഗവേഷകര്‍ക്ക് ലഭിക്കും.

സൗരയൂഥത്തില്‍ ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ എല്ലാം നാസ നിരീക്ഷിക്കുന്നില്ല. അതില്‍ ഏകദേശം 40 ശതമാനത്തോളം ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 140 മീറ്റര്‍ വീതിയുള്ള ഛിന്നഗ്രഹങ്ങള്‍ വരെ അതിലുണ്ട്. ഡൈമോര്‍ഫസിന് 160 മീറ്റര്‍ ആണ് വ്യാസം. ഡിഡിമോസ്, ഡൈമോര്‍ഫസ് എന്നീ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല.

Content Highlights: NASA planetary defense DART


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented