ഫ്‌ളോറിഡ: സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന്‌ 1.5 ബില്യണ്‍ ഡോളറാണ് ചിലവ്‌.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നാസ അറിയിച്ചു. 65 മിനിട്ട് ദൈര്‍ഘ്യം കണക്കാക്കുന്ന വിക്ഷേപണം പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 03:33നാണ് നടക്കുക. കാലാവസ്ഥ 70 ശതമാനം അനുകൂലമാണെന്നും നാസ അറിയിച്ചു. 

സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം. സൂര്യന്റെ ഉപരിതലത്തേക്കാള്‍ 300 ഇരട്ടി താപനിലയുള്ള കൊറോണയില്‍ വീശിയടിക്കുന്ന പ്ലാസ്മ, ഊര്‍ജ തരംഗങ്ങള്‍, സൗരക്കാറ്റ് എന്നിവ ഭൂമിയുടെ പ്രവര്‍ത്തന ക്രമത്തേയും ബാധിക്കുന്നുണ്ട്. 

കൂടുതല്‍ വായിക്കാനും വീഡിയോ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: NASA set to launch Parker Solar Probe on Saturday