കേപ് കനാവല്‍: ആറുമാസംമുമ്പെ ഭൂമിയില്‍നിന്ന് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് പുലര്‍ച്ചെ ഒരുമണിയോടെ പേടകം പ്രതീക്ഷിച്ചതുപോലെ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിറങ്ങിത്. 

360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. 

അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും. മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്.

Content Highlights: NASA, InSight Space Crafts, Mars