Photo Courtesy: apod.nasa.gov
വാഷിങ്ടണ്‍: മനുഷ്യരില്‍ ആകാംക്ഷയും ഭാവനയും ഉണര്‍ത്തുന്നതില്‍ ചൊവ്വ പോലെ മറ്റൊരു ഗ്രഹവുമില്ലെന്നു തന്നെ പറയാം. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന അന്വേഷണം തന്നെ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. നാസ ഈയടുത്ത് പുറത്തുവിട്ട ചൊവ്വയിലെ ഒരു ഗര്‍ത്തത്തിന്റെ ചിത്രം ശാസ്ത്രപ്രേമികളെ അമ്പരപ്പിക്കുന്നതാണ്. 2011ലാണ് ഇത് കണ്ടെത്തിയതെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് നാസ ചിത്രം പുറത്തുവിട്ടത്.
ചൊവ്വയിലെ പാവോണിസ് അഗ്നിപര്‍വതത്തിന്റെ പൊടിനിറഞ്ഞ ചെരിവിലേതാണ് ചിത്രമെന്നാണ് സൂചന. ചൊവ്വയെ ചുറ്റുന്ന മാര്‍സ് റീകാനസന്സ് ഓര്‍ബിറ്ററിലെ ഹൈറൈസ് (ഹൈ റെസെല്യൂഷന്‍ ഇമേജിങ് എക്സ്പിരിമെന്റ്) ഉപകരണമാണ് ചൊവ്വയിലെ ഈ ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വയില്‍ കാണപ്പെടുന്ന ഇത്തരം ഗര്‍ത്തങ്ങള്‍, ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന അന്വേഷണത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് നാസ പറയുന്നു. ഇത്തരം ഗര്‍ത്തങ്ങളുടെ ഉള്‍ഭാഗങ്ങള്‍, ഗ്രഹത്തിന്റെ പരുക്കന്‍ പ്രതലത്തില്‍നിന്ന് താരതമ്യേന സംരക്ഷിക്കപ്പെട്ടിരിക്കാം എന്നതാണ് ഇതിനു കാരണം. മാര്‍ച്ച് ഒന്നിനു പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് നാസ ഇക്കാര്യം പറയുന്നത്. ഗര്‍ത്തത്തിന്റെ മുഖത്തിന് 35 മീറ്റര്‍ വ്യാസവും 20 മീറ്റര്‍ ആഴവമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
content highlights: nasa reveals mystery hole on mars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..