വാഷിങ്ടൺ: 328 ദിവസത്തെ ബഹിരാകാശ യാത്രക്കു ശേഷം തന്റെ വളര്‍ത്തു നായയെ കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികയായ ക്രിസ്റ്റീന കോച്ച്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

"ഒരു വര്‍ഷത്തിനു ശേഷവും അവളെന്നെ മറന്നിട്ടില്ല എന്നത് സന്തോഷം തരുന്നു. ആരാണ് കൂടുതല്‍ ആവേശഭരിതര്‍ എന്ന് പറയനാവുന്നില്ല" എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പങ്കുവെച്ചത്. 

ക്രിസ്റ്റീന വരുന്നത് വാതില്‍ച്ചില്ലിലൂടെ കണ്ട നായ ആവേശഭരിതയായി ഓടുന്നതും വാലാട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിനോടകം തന്നെ 34ലക്ഷം പേരാണ് വീഡിയോ കണ്ട
ത്. 1.26ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

content highlights : NASA astronaut Christina Koch reunite with her dog after a year