ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും


സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാര്‍ പൂനാവാലയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നരേന്ദ്ര മോദി| Photo: Mathrubhumi

ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ഇവരെക്കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാര്‍ പൂനാവാലയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൈം മാസിക പുറത്തിറക്കിയ 2021-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക. താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു - ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി', മോദിയുടെ ടൈം പ്രൊഫൈലില്‍ പറയുന്നു.

എന്നാല്‍ പ്രശസ്ത സി.എന്‍.എന്‍. പത്രപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ എഴുതിയ പ്രൊഫൈലില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ മതേതരത്വത്തില്‍ നിന്നും ഹിന്ദു ദേശീയതയിലേക്ക് തള്ളിവിട്ടെന്ന് ആരോപിക്കുന്നു. മോദി ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ 'അവകാശങ്ങള്‍ ഇല്ലാതാക്കുന്നു' എന്നും മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ 66-കാരിയായ മമതാ ബാനർജി 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉഗ്രതയുടെ മുഖമായി മാറിയിരിക്കുന്നു' എന്നാണ് മമതയുടെ ടൈം പ്രൊഫൈലില്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ തലവനായ അദാര്‍ പുനെവാലയാണ് പട്ടികയിലിടം നേടിയ മറ്റൊരു ഇന്ത്യാക്കാരന്‍.

താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിനെ അയാളുടെ ടൈം പ്രൊഫൈലില്‍ 'വളരെ അപൂര്‍വ്വമായി പരസ്യ പ്രസ്താവനകളോ അഭിമുഖങ്ങളോ നല്‍കുന്ന, നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യന്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പട്ടികയില്‍ ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ രാഷ്ട്രീയപ്രവര്‍ത്തക അലക്‌സി നവാല്‍നി, സംഗീത ഐക്കണ്‍ ബ്രിട്‌നി സ്പിയേഴ്‌സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി.കുല്‍ക്കര്‍ണി, ആപ്പിള്‍ സിഇഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്ലെറ്റ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented