വെയിൽസിന്റെ തീരത്ത് ഒരാഴ്ച മുമ്പ് കരയ്ക്കടിഞ്ഞത് ഭീമാകാരമായ അജ്ഞാതജീവിയുടെ ശരീരാവശിഷ്ടം. പെംബ്രോക്ക്‌ഷെയറിലെ ബ്രോഡ് ഹാവന്‍ സൗത്ത് ബീച്ചിലാണ് 23 അടിയിലേറെ നീളമുള്ള ശരീരാവശിഷ്ടം ഒരാഴ്ച മുമ്പ് അടിഞ്ഞത്. അഴുകിത്തുടങ്ങിയതിനാല്‍ ജീവിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അവശിഷ്ടഭാഗങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

സമുദ്രജീവികളെ കുറിച്ച് പഠനം നടത്തുന്ന യുകെ സെറ്റാസിയന്‍ സ്ട്രാന്‍ഡിങ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍വയോണ്‍മെന്റ് മോണിറ്ററിങ് ഫെയ്‌സ് ബുക്ക് പേജിലൂടെ ജൈവാവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു. തലയില്ലാത്ത നിലയിലാണ് ശരീരാവശിഷ്ടം പ്രത്യക്ഷപ്പെട്ടത്.

Circle showing what we initial thought was a roll of something but turned out to be one of the vertebrae.

Posted by Marine Environmental Monitoring on Saturday, February 27, 2021

കോവിഡ് കാലമായതിനാല്‍ വളരെ കുറച്ച് കേസുകള്‍ മാത്രമേ പരിശോധിക്കാനെത്താറുള്ളുവെന്നും തങ്ങള്‍ക്ക് ലഭിച്ച ചിത്രങ്ങളിലൊന്നില്‍ ആ സമുദ്രജീവിയുടെ ആമാശയത്തിലെ ഏതെങ്കിലുമൊരു വസ്തുവെന്ന സൂചന നല്‍കുന്ന ഒന്ന് കണ്ടെത്തിയതിനാല്‍ പരിശോധനയ്‌ക്കെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മറൈന്‍ എന്‍വയോണ്‍മെന്റ് മോണിറ്ററിങ്ങിന്റെ ഫെയ്‌സ് ബുക്ക് പേജിലുണ്ട്. എന്നാല്‍ വലിയ ചുരുള്‍ക്കെട്ട് പോലെ കാണപ്പെട്ട ഭാഗം ജീവിയുടെ നട്ടെല്ലാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 

Posted by Marine Environmental Monitoring on Saturday, February 27, 2021

തിമിംഗലത്തിന്റെ അവശിഷ്ടമാണെന്ന് ആദ്യം കരുതിയെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റേതോ ജീവിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഒരു പക്ഷെ വലിപ്പമേറിയ മത്സ്യമായിരിക്കാമെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധര്‍ അറിയിച്ചു. നന്നായി അഴുകിയതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭിക്കൂവെന്ന് സിഎസ്‌ഐപി കോ ഓഡിനേറ്റര്‍ മാത്യു വെസ്റ്റ്ഫീല്‍ഡ് അറിയിച്ചു.  

 

Content Highlights: Mysterious 23-Foot Sea Creature Washes Ashore In Wales