ഓങ് സാൻ സൂചി | Photo: AP
യാങ്കൂണ്‍: മ്യാന്മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിക്ക് വീണ്ടും നാലു വര്‍ഷം തടവു ശിക്ഷ. സൂചിക്കെതിരേ രജിസ്റ്റര്‍ ചെയ്ത മൂന്നു ക്രിമിനല്‍ കേസുകളിലാണ് ശിക്ഷ വിധിച്ചത്.
ലൈസന്‍സില്ലാതെ വാക്കിടോക്കി കൈവശം വെച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി ശിക്ഷ വിധിച്ചത്. സൈനിക ഭരണകൂടത്തിനെതിരേ ജനവികാരം ഇളക്കിവിട്ടു എന്നാരോപിച്ച് കഴിഞ്ഞ മാസം സൂചിയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നാല് വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് സൂചിക്ക് ഭരണം നഷ്ടമായത്. തുടര്‍ന്ന് സൂചിയേയും പ്രസിഡന്റ് വിന് മിന്‍ടൂവിനേയും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തു.
83% വോട്ടുകള്‍ നേടി സൂചിയുടെ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ വിജയം നേടിയ 2020 നവംബര്‍ എട്ടിലെ പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന് സോളിഡാരിറ്റി, ഡവലപ്മെന്റ് പാര്‍ട്ടി എന്നിവയ്ക്ക് 476 സീറ്റില്‍ ആകെ 33 സീറ്റു മാത്രമാണ് ലഭിച്ചിരുന്നത്.
Cpntent Highlights: Myanmars Aung San Suu Kyi Jailed For Four Years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..