യാങ്കോണ്‍: അരനൂറ്റാണ്ടുകാലത്തെ സൈനിക ഭരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മ്യാന്‍മറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി)ക്ക് ഭൂരിപക്ഷം. 

80 തമാനം സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എന്‍.എല്‍.ഡി അധികാരമുറപ്പിച്ചു. പാര്‍ട്ടി അധികാരത്തിലേറിയാലും നിലവിലെ സാഹചര്യത്തില്‍ സ്യൂചിക്ക് രാജ്യത്തെ പ്രസിഡന്റാകാന്‍ കഴിയില്ല. ജൂണില്‍ പുതുക്കിയ ഭരണ ഘടന പ്രകാരം വിദേശ പൗരത്വമുള്ള ബന്ധുക്കളുള്ളവര്‍ക്ക്‌ പ്രസിഡന്റ് സ്ഥാനത്ത് എത്താനാകില്ല. ഭരണഘടന പരിഷ്‌കരിച്ചത് ഇതിനുവേണ്ടി മാത്രമായിരുന്നു. സ്യൂചിയുടെ  രണ്ട് മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്. ഭര്‍ത്താവ് മൈക്കേല്‍ ആരിസ് ബ്രിട്ടീഷ് പൗരനായിരുന്നു.

2011 മുതല്‍ അധികാരത്തിലുള്ള തൈന്‍ സൈന്‍ ആയിരുന്നു ്യൂചിയുടെ മുഖ്യ എതിരാളി. പട്ടാളത്തിന്റെ പിന്തുണയോടെയാണ് തൈന്‍ അധികാരത്തില്‍ തുടരുന്നത്. 40 സീറ്റുകളുള്ള അധോസഭയിലേക്കും 224 അംഗ ഉപരിസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 25 ശതമാനം സീറ്റുകളില്‍ പട്ടാളമാണ് നാമനിര്‍ദേശം നടത്തുക എന്നതിനാല്‍ ഭാവിയില്‍ അവരുടെ സ്വാധീനം ഭരണത്തിലുമുണ്ടാകും.

മ്യാന്‍മറിന്റെ വനിത