സിഡ്‌നി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സി ബി ടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് സംഭവം. 

അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സാരമായി പരിക്കേറ്റ അക്രമിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

content highlights: Multiple stabbings in Melbourne