വെടിവെപ്പിൽ പരിക്കേറ്റവർ | Photo: Twitter/RMGNews
ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയായിരുന്നു സംഭവം. പതിനായിരക്കണക്കിന് പേര് ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.
രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. പത്ത് പേര് മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Content Highlights: Multiple casualties after shooting during Chinese New Year celebrations in California
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..