കാബൂള്‍: മുല്ല ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് താലിബാന്‍. മുല്ല അബ്ദുള്‍ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകുമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീര്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. 

സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്ഗാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരെയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 

content highlights: Mullah Akhund to lead new Taliban govt, Baradar appointed dy PM