ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ 'ഷിറ്റ് ഹോള്‍' ആക്കി ഫെയ്‌സ് ബുക്ക്


Image credit: AP

യാങ്കൂണ്‍: ചെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പേര് ഷിറ്റ് ഹോള്‍ എന്ന് വിവര്‍ത്തനം ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ബര്‍മീസ് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പേര് വിവര്‍ത്തനം ചെയ്തപ്പോഴാണ് ഫെയ്‌സ്ബുക്കിന് ഈ അമളി സംഭവിച്ചത്.

സംഭവം വിവാദമായതോടെ ക്ഷമാപണവുമായെത്തിയ ഫെയ്‌സ്ബുക്ക് തെറ്റ് തിരുത്തിയതായും സാങ്കേതിക പിഴവുമൂലം സംഭവിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബര്‍മ്മയില്‍ ഷി ജിന്‍പിങ്ങ് നടത്തിയ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ഫെയ്‌സ്ബുക്കിന് അബദ്ധം സംഭവിക്കുന്നത്.

ഷി ജിന്‍പിനും സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചി ബെയ്ജിങ് പിന്തുണയോടെ ബര്‍മ്മയില്‍ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യവികസനത്തിനായുള്ള നിരവധി പദ്ധതികളില്‍ ഒപ്പുവെച്ചിരുന്നു.

സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രസ്താവന സ്യൂചി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി പുറത്തുവിട്ടിരുന്നു. ഇതില്‍ പരാമര്‍ശിച്ചിരുന്ന ഷി ജിന്‍പിങ്ങിന്റെ പേര് പാരാമര്‍ശിച്ചിരുന്നു. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴാണ് പേര് ''മിസ്റ്റര്‍ ഷിറ്റ് ഹോളിനെ'' എന്നായത്. എന്നാല്‍ പ്രദേശിക മാധ്യമം പ്രസിഡന്റ് ഷിറ്റ് ഹോളിനൊപ്പം അത്താഴവിരുന്ന് എന്ന തലക്കെട്ടില്‍ വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്.

Content Highlight: Mr. Shithole’: Facebook Apologizes for Translation of Xi Jinping’s name

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented