പുതിന്‍ വിജയിക്കില്ല; അമേരിക്ക തിരിച്ചടിച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധമാകും - ബൈഡന്‍


1.ജോ ബൈഡൻ 2. കീവ് നഗരം | Photo - AFP

വാഷിങ്ടൺ: റഷ്യന്‍ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ വ്‌ളാദിമിര്‍ പുതിന് വിജയം സാധ്യമാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യയുടെ അധിനിവേശത്തിൽ യുക്രൈനിന് വേണ്ട എല്ലാ പിന്തുണയും നൽകും. യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുമായി തുടർന്നങ്ങോട്ടും ഒന്നിച്ച് നീങ്ങും. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കും. അതുകൊണ്ട് തന്നെയാണ് 12000ത്തോളം വരുന്ന സൈനികരെ റഷ്യൻ അതിർത്തികളിലേക്ക് അയച്ചത്. നമ്മൾ തിരിച്ചടിക്കുകയാണെങ്കിൽ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും. എന്നാൽ നാറ്റോ രാജ്യങ്ങളുമായി ഒരു പവിത്രമായ ഉടമ്പടിയുണ്ട്. എന്നിരുന്നാലും തങ്ങൾ യുക്രൈനിൽ മൂന്നാം ലോക മഹായുദ്ധത്തിന് വേണ്ടി പോരാടുകയില്ലെന്ന് ബൈഡൻ വ്യക്തമാക്കി. വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശക്തി തെളിയിക്കും, ഒരിക്കലും പതറുകയില്ല. പുതിന്റെ യുദ്ധം ഒരിക്കലും വിജയം കാണാൻ പോകുന്നില്ല. പുതിൻ ആക്രമണങ്ങൾ അഴിച്ചു വിട്ടിരിക്കുകയാണ്. അദ്ദേഹം കരുതി നാറ്റോ രാജ്യങ്ങളെ ഭിന്നിപ്പിക്കാമെന്ന്. എന്നാൽ അതിൽ അദ്ദേഹം പരാജയപ്പെട്ടു - ബൈഡൻ പറഞ്ഞു.

നോർത്ത് അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ അടങ്ങിയ ഗ്രൂപ്പാണ് നാറ്റോ. രാഷ്ട്രീയപരമായും ആയുധപരമായുമുള്ള രാജ്യങ്ങളുടെ സുരക്ഷ, സ്വാതന്ത്ര്യം തുടങ്ങിയ ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിന് മുന്നിൽ യുക്രൈൻ ജനത കാണിക്കുന്ന ധീരതയും മനശക്തിയും അസാമാന്യമാണെന്നും യുഎസ് നൽകുന്ന പിന്തുണ അവരുടെ പ്രതിരോധത്തിന് ഏറെ നിർണായകമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Content Highlights: Moved 12,000 US troops along borders with Russia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented