-
ബയ്റുത്ത്: ലബനന്‍ തലസ്ഥാനമായ ബയ്റുത്തില്‍ ഇരട്ടസ്‌ഫോടനം നടന്നിട്ട് നാല് ദിവസം പിന്നിട്ടിട്ടും അറുപതിലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സ്‌ഫോടനത്തില്‍ ഇതുവരെ 150-ലധികം ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'154 ആളുകള്‍ മരിച്ചു. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടില്ല. അറുപതിലധികം പേരെ കാണാതായിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 5000-ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 120 പേരുടെ നില അതീവ ഗുരുതരമാണ്.' ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അശ്രദ്ധയ്‌ക്കോ അപകടത്തിനോ പുറമെ ബാഹ്യഇടപെടലുകള്‍ വല്ലതുമുണ്ടോ എന്നതും അന്വേഷിക്കുന്നതായി ലെബനന്‍ പ്രസിഡന്റ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 16 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലബനനെ സഹായിക്കുന്നതിന് വേണ്ടി ചേരുന്ന ഒരു സംയുക്ത കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
2013-ല്‍ ബയ്റുത്ത് തുറമുഖത്ത് ഉപേക്ഷിച്ച റഷ്യന്‍ കപ്പലില്‍നിന്നുമുള്ള അമോണിയം നൈട്രേറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ചൊവ്വാഴ്ചയാണ് സഫോടനം നടന്നത്.
Content Highlights: More than 60 still missing after Beirut mega-blast: ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..