ന്യൂസിലാന്‍ഡില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു


കരയ്ക്കടിഞ്ഞ തിമിംഗലങ്ങൾ. photo: Jemma Welch, DOC | DOC

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലെ ചാത്തം ദ്വീപില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. ന്യൂസിലാന്‍ഡില്‍ നിന്ന് ഏറെ വിദൂരത്തുള്ള ഒറ്റപ്പെട്ട ദ്വീപായതിനാല്‍ കരയിലേക്കെത്തിയ തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദുഷ്‌കരമായിരുന്നു.

97 തിമിംഗലങ്ങളും മൂന്ന് ഡോള്‍ഫിനുകളുമാണ് കൂട്ടത്തോടെ ചത്തു കരയ്ക്കരടിഞ്ഞത്. പ്രതികൂല സാഹചര്യത്തില്‍ മറ്റുമാര്‍ഗമില്ലാത്തതിനാല്‍ ജീവന്‍ അവശേഷിച്ച 28 തിമിംഗലങ്ങളെയും മൂന്ന് ഡോള്‍ഫിനുകളെയും ദയാവധത്തിന് വിധേയമാക്കേണ്ടി വന്നുവെന്നും ന്യൂസിലാന്‍ഡ് പരിസ്ഥിതി സംരക്ഷണ വകുപ്പ് (ഡി.ഒ.സി) അധികൃതര്‍ അറിയിച്ചു.

ഒറ്റപ്പെട്ട പ്രദേശമായതിനാലും വൈദ്യുതി ഇല്ലാത്തതിനാലും ജനങ്ങളെ ബന്ധപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച വൈകീട്ടോടെ മാത്രമാണ് റേഞ്ചര്‍മാര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചത്. കടല്‍ പ്രക്ഷുപ്തമായിരുന്നതിനാലും മറ്റു തിമിംഗലങ്ങളുടെ സാന്നിധ്യമുള്ളതിനാലും കരയില്‍ ജീവന്‍ അവശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചുവിടാന്‍ കഴിയാത്തതിനാല്‍ അവയെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നുവെന്നും ഡി.ഒ.സി റേഞ്ചര്‍ ജെമ്മ വെച്ച് വ്യക്തമാക്കി.

ചത്താം ദ്വീപില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിയുന്നത് പതിവാണെന്ന് അധികൃതര്‍ പറയുന്നു. എല്ലാവര്‍ഷവും ശരാശരി 300ലെറെ ഡോള്‍ഫിനുകളും തിമിംഗലങ്ങളും ന്യൂസിലാന്‍ഡ് തീരങ്ങളില്‍ ചത്ത് കരയ്ക്കടിയുന്നുണ്ടെന്നാണ് കണക്ക്. 1918ല്‍ ഇത്തരത്തില്‍ 1000 സമുദ്രജീവികള്‍ വരെ ചത്തു കരക്കടിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്കെത്തുന്നതെന്നതിന് കൃത്യമായ വിവരങ്ങള്‍ അവ്യക്തമാണ്. രോഗബാധ, സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റിപ്പോകല്‍, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുജീവികളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പലായനം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാമാകാം ഇവ കരയിലെത്തുന്നതിനു കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

content highlights: More than 120 whales die in mass stranding on Chatham Islands


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented