യൂടായിലെ നിഗൂഢ ലോഹസ്തംഭം അപ്രത്യക്ഷമായി; പിന്നാലെ റൊമാനിയയില്‍ മറ്റൊരു സ്തംഭം പ്രത്യക്ഷപ്പെട്ടു


യൂടായിൽ പ്രത്യക്ഷപ്പെട്ട ലോഹസ്തംഭം(ഇടത്), റൊമേനിയയിൽ പ്രത്യക്ഷപ്പെട്ട ലോഹസ്തംഭം(വലത്)| Photo: AP, twitter.com|NorbertElekes

ബുഖാറെസ്ട്(റൊമേനിയ): അമേരിക്കയിലെ യൂടായില്‍ കഴിഞ്ഞ നവംബര്‍ 18-ന് പ്രത്യക്ഷമായ ഒരു നിഗൂഢ ലോഹസ്തംഭം വലിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം അത് അപ്രത്യക്ഷമാകുകയും ചെയ്തു. ആ ലോഹസ്തംഭത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പേ യൂറോപ്യന്‍ രാജ്യമായ റൊമേനിയയില്‍ മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

റൊമാനിയയിലെ പിയാത്ര നെംസ് നഗരത്തിലെ പെട്രോഡാവ ഡാഷ്യന്‍ കോട്ടയ്ക്കു സമീപമാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. ത്രികോണ ആകൃതിയിലാണ് ഇതുള്ളതെന്നും 13 മീറ്റര്‍ ഉയരമുണ്ടെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തിളക്കമുള്ള പ്രതലമാണ് ഈ സ്തംഭത്തിനുള്ളത്. ചിത്രപ്പണികളുടേത് സമാനമായ വരകളും കാണാം. സ്തംഭം എവിടെനിന്ന് വന്നുവെന്ന കാര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെംസ് കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ 18-നാണ് ദക്ഷിണ യൂടായില്‍ ഒരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. യൂടായിലെ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ്(ബി.എല്‍.എം.)ആണ് ത്രികോണ ആകൃതിയിലുള്ള ഈ ലോഹസ്തംഭം കണ്ടെത്തിയത്. 12 മീറ്ററായിരുന്നു ഇതിന്റെ ഉയരം. ലോഹസ്തംഭം കണ്ടെത്തിയതിനു പിന്നാലെ അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാകാം ഇത് എന്നു വരെയുള്ള ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് ലോഹസ്തംഭം കണ്ടെത്തിയ സ്ഥലം യൂടാ അധികൃതര്‍ കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. അത് എവിടെനിന്ന് വന്നു എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച ലോഹസ്തംഭം അപ്രത്യക്ഷമായി. 'അജ്ഞാത കക്ഷികള്‍' സ്തംഭം നീക്കം ചെയ്തു എന്നായിരുന്നു ലോഹസ്തംഭം അപ്രത്യക്ഷമായതിനു പിന്നാലെ ബി.എല്‍.എം. വിശദീകരണം നല്‍കിയത്. ഇതിന് പിന്നാലെയാണ് റൊമാനിയയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

content highlights:monolith appears in romania

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented