'റിസ്‌കുള്ളതും പ്രതിഫലം കുറഞ്ഞതുമായ പ്രവൃത്തി'? മോണിക്ക ലെവിന്‍സ്‌കിയുടെ മറുപടി ക്ലിന്റന് നേരെയോ


മോണിക്ക ലെവിൻസ്‌കി | Photo : Reuters

മോണിക്ക ലെവിന്‍സ്‌കിയാണ് ഇന്നത്തെ വിജയി, ബാക്കിയെല്ലാവര്‍ക്കും പിരിഞ്ഞു പോകാം... ഇന്റര്‍നെറ്റ് ലോകം ഒന്നടങ്കമാണ് വെള്ളിയാഴ്ച മോണിക്ക ലെവിന്‍സ്‌കിയുടെ നര്‍മബോധത്തെ പ്രശംസിച്ചു കൊണ്ട് അവരെ വിജയിയായി അംഗീകരിച്ചത്. യൂബര്‍ ഫാക്ട്‌സ് എന്ന പ്രശസ്ത ട്വിറ്റര്‍ അക്കൗണ്ട് തങ്ങളുടെ 13 ദശലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനായി നല്‍കിയ ചോദ്യത്തിന് മോണിക്ക നല്‍കിയ മറുപടിയായിരുന്നു കയ്യടിയ്ക്ക് കാരണം.

നിങ്ങള്‍ ചെയ്തിട്ടുള്ളതില്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞതും ഏറ്റവും കുറവ് പ്രതിഫലമുള്ളതുമായ സംഗതിയെന്താണ്? ഇതായിരുന്നു യൂബര്‍ ഫാക്ട്‌സിന്റെ ചോദ്യം. മോണിക്ക ലെവിന്‍സ്‌കിയുടെ മറുപടിയായിരുന്നു ഹൈലൈറ്റ്. വെറുമൊരു ഇമോജി മാത്രമായിരുന്നു മോണിക്കയുടെ മറുപടി ട്വീറ്റില്‍. അന്തം വിട്ട് മിഴിച്ചു നോക്കുന്ന കണ്ണുകളുടെ ഇമോജിയാണ് മോണിക്ക ലെവിന്‍സ്‌കി ട്വീറ്റ് ചെയ്തത്. അതാവട്ടെ ഹിറ്റാവുകയും ചെയ്തു.

നിരവധി പേര്‍ മോണിക്കയുടെ മറുപടി ട്വീറ്റിനെ അനുമോദിച്ചു. ചെയ്യുന്ന തെറ്റുകള്‍ മനസിലാക്കി അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ താങ്കളെ പോലെ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ രാജ്യമൊന്നടങ്കം നിങ്ങളോട് മാപ്പ് പറയേണ്ടതാണെന്നാണ് മറ്റൊരാളുടെ പ്രതികരണം. നര്‍മബോധമാണ് ഈ ലോകത്ത് ഏറ്റവുമാവശ്യമെന്ന് ആന്‍ഡി ഓസ്‌ട്രോയ് പ്രതികരിച്ചു. മോണിക്കയുമായുള്ള ബന്ധത്തിന്റെ കാര്യം നിഷേധിച്ച ക്ലിന്റനേയും പലരും മറുപടി ട്വീറ്റുകളിലൂടെ ആക്രമിച്ചു. ക്ലിന്റനുമായുണ്ടായിരുന്ന ബന്ധമാണോ മോണിക്ക ഇമോജിയിലൂടെ സൂചിപ്പിച്ചതെന്ന് സംശയിച്ചവരും കുറവല്ല.

നേരത്തെയും ഹാസ്യം നിറഞ്ഞ ട്വീറ്റുകളിലൂടെ മോണിക്ക കയ്യടി നേടിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ഈ നാര്‍പത്തിയേഴുകാരി. 1990 കളിലാണ് മോണിക്ക ലെവിന്‍സ്‌കി എന്ന പേര് ആഗോളശ്രദ്ധ നേടിയത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്കയുടെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇന്റര്‍നെറ്റ് ലോകത്തിന്റെ ആദ്യത്തെ ഇര താനായിരുന്നുവെന്ന് പിന്നീടൊരഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിന് വരെ മോണിക്കാബന്ധം കാരണമായി.

2017-ലെ #metoo വിലൂടെ ക്ലിന്റനില്‍ നിന്ന് തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തി മോണിക്ക ലെവിന്‍സ്‌കി രംഗത്തെത്തിയിരുന്നു. തന്റെ സമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധമെങ്കിലും 2005-ല്‍ തനിക്ക് വെറും ഇരുപത്തിരണ്ട് വയസ്സായിരുന്നു പ്രായമെന്നും തന്നേക്കാള്‍ 27 വയസ് അധികം പ്രായമുണ്ടായിരുന്ന രാഷ്ടത്തലവന് ആ ബന്ധത്തിന്റ പ്രത്യാഘാതങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നതായും അധികാരദുര്‍വിനിയോഗമാണ് ക്ലിന്റന്‍ നടത്തിയതെന്നും മോണിക്ക ആരോപിച്ചിരുന്നു.

Content Highlights: Monica Lewinsky Won Internet with Perfect Response to 'High-Risk, Low-Reward' Question

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented