റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന് ഇന്ത്യയുടെ ഉപഹാരമായി നല്‍കിയത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത മാതൃക. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജാവിന് നല്‍കിയ പള്ളിയുടെ മാതൃകയുടെ ചിത്രവും പള്ളിയെക്കുറിച്ചുള്ള വിവരങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

modi in saudi

തൃശൂര്‍ ജില്ലയിലുള്ള ചേരമാന്‍ മസ്ജിദ് ഇന്ത്യയിലെ ആദ്യത്തെ മുസ് ലീം പള്ളിയാണെന്നും പുരാതന കാലത്ത് ഇന്ത്യയും സൗദിയും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധത്തിന്റെ തെളിവാണ് ചേരമാന്‍ മസ്ജിദെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. 

ശനിയാഴ്ച റിയാദിലെത്തിയ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരമാണ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെയും ഇന്നും അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുത്തു.