Photo: https://twitter.com/brennan_migsy
പാബ്ലോ പിക്കാസോയുടെ കാണാതായി എന്ന് കരുതപ്പെടുന്ന പെയിന്റിങ് ഫിലിപ്പീന്‍സിലെ മുൻ പ്രഥമ വനിത ഇമെൽഡ മാർകോസിന്റെ വീട്ടിൽ. ഫിലിപ്പീന്‍സ് മുന്‍ ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെയും ഇമെൽഡ മാർകോസിന്റെയും മകന് ബോങ്ബോങ് എന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയറിന്റെ പ്രസിഡന്‍ഷ്യല്‍ പദവി ലഭിച്ചതിന്റെ ആഘോഷ വീഡിയോയിലാണ് പിക്കാസോ ചിത്രം പതിഞ്ഞത്.
പിക്കാസോയുടെ Femme Couche VI (Reclining Woman VI) എന്ന പെയിന്റിങ്ങാണ് മുൻ പ്രഥമ വനിതയുടെ വീട്ടിലെ ചുമരിലുള്ളതെന്ന് ന്യൂയോർക്ക് പോസ്റ്റിനെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതല്ലെങ്കിൽ അതിന്റെ കോപ്പിയാകാമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മകനെ കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഈ ദൃശ്യങ്ങളിലാണ് ചുമരിൽ തൂങ്ങിക്കിടക്കുന്ന പിക്കാസോ ചിത്രം പതിഞ്ഞത്. എന്നാൽ ചിത്രം ഒറിജിനൽ ആണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. ഇത് ഒറിജിനൽ തന്നെ ആണോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടേറിയ ചർച്ച.
വ്യാജ പെയിന്റിങ്ങുകൾ വാങ്ങിക്കുകയും അത് പ്രദർശനത്തിന് വെക്കുകയും ചെയ്യുന്ന പ്രത്യേക തരം ശീലം ഇമെൽഡ മാർകോസിന് ഉണ്ടായിരുന്നുവെന്ന് പ്രസിഡൻഷ്യൽ കമ്മീഷൻ ഓൺ ഗുഡ് ഗവൺമെന്റ് (പിസിജിജി) മുൻ കമ്മീഷണർ റൂബൻ കരൻസയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..