കീവില്‍ സ്‌ഫോടന പരമ്പര, എട്ട് പേര്‍ കൊല്ലപ്പെട്ടു; ഇല്ലാതാക്കാന്‍ റഷ്യ ശ്രമിക്കുന്നെന്ന് സെലെന്‍സ്കി


കീവിലുണ്ടായ സ്ഫോടനത്തിൽ കത്തുന്ന കാറുകൾ | ഫോട്ടോ: twitter.com/Osinttechnical/

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിലുണ്ടായ സ്ഫോടന പരമ്പരയില്‍ എട്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റതായും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രൈന്‍ സ്ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്‍റേത് ഭീകരപ്രവര്‍ത്തനമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്ഫോടന പരമ്പര.

കീവിലെ ഷെവ്ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. ആറു കാറുകള്‍ കത്തി നശിച്ചെന്നും 15-ലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നുമാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ 75-ഓളം മിസൈല്‍ ആക്രമണം ഉണ്ടായതായും ഇതില്‍ 41 എണ്ണം യുക്രൈന്‍ സൈന്യം നിര്‍വ്വീര്യമാക്കിയതായും ജനറല്‍ വലേറി സലുഷ്‌നി അറിയിച്ചു.ഭൂമിയില്‍ നിന്ന് തങ്ങളെ മായ്ച്ചുകളയാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റെ വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.

ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം തകര്‍ത്ത യുക്രെയ്‌നിന്റെ നടപടി ഭീകര പ്രവര്‍ത്തനമാണെന്ന് വ്‌ളാഡിമിര്‍ പുതിന്‍ ആരോപിച്ചിരുന്നു. തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുടിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇപ്പോള്‍ കീവില്‍ സ്‌ഫോടന പരമ്പരയുണ്ടായിരിക്കുന്നത്.

പാലം സ്‌ഫോടനത്തില്‍ തകര്‍ത്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ യുക്രെയ്ന്‍ പൗരന്മാരന്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി തയ്യാറായില്ല.

Content Highlights: Missile Strike Hits Centre of Kyiv, Russia-Ukraine War

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented