മിസ് വേള്‍ഡ് സിംഗപ്പൂര്‍ 2021 ല്‍ മലയാളിത്തിളക്കം


-

സിംഗപ്പൂര്‍: 2021 മിസ് വേള്‍ഡ് സിംഗപ്പൂരില്‍ ഫിനാലെയില്‍ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലില്‍ മലയാളിയായ നിവേദ ജയശങ്കര്‍ സെക്കന്‍ഡ് പ്രിന്‍സസ് ആയി വിജയിച്ചു. 2021 മിസ് വേള്‍ഡ് സിംഗപ്പൂരിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ഏക ഇന്ത്യന്‍ കൂടിയാണ് നിവേദ.

സെക്കന്‍ഡ് പ്രിന്‍സസ് ടൈറ്റില്‍ കൂടാതെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വില്‍ അംബാസഡര്‍ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി.

മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദമുള്ള നിവേദ ജയശങ്കര്‍, സിംഗപ്പൂരിലെ യുണിയന്‍ ഓവര്‍സീസ് ബാങ്കില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായി പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന എന്‍ജിഒയുടെ വോളന്റിയര്‍ കൂടിയാണ് നിവേദ.

സിംഗപ്പൂര്‍ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ് നിവേദ. എസ്.ടി മൈക്രോഇലക്ട്രോണിക്‌സില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്യുന്ന അച്ഛന്‍ ജയശങ്കര്‍, സിംഗപ്പൂരില്‍ അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ്. കെപിഎംജിയിലെ അസോസിയേറ്റ് ഡയറക്ടര്‍ അമ്മ - നന്നിത സിംഗപ്പൂരിലെ പ്രമുഖ നടിയും കൂടിയാണ്, സിംഗപ്പൂരിലെ നിരവധി നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും നന്നിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ 26 വര്‍ഷമായി സിംഗപ്പൂരില്‍ സ്ഥിരതാമസമാണ്. അച്ഛന്‍ ചേര്‍ത്തലയിലെ പാണാവള്ളി സ്വദേശിയും അമ്മ എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശിയുമാണ്. നിവേദയുടെ ഇളയ സഹോദരി മേഘ്‌ന സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനം ചെയ്യുന്നു.

യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കില്‍ ഉറച്ചു വിശ്വസിക്കുന്ന നിവേദ തുടര്‍ന്നും, പാവപ്പെട്ട കുട്ടികള്‍ക്കായി അധ്യാപന സൗകര്യങ്ങള്‍ ഒരുക്കാനും അതോടൊപ്പം മറ്റുള്ളവരെ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുവാനും മിസ് വേള്‍ഡ് സിംഗപ്പൂര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented