അള്‍ജിയേഴ്‌സ്: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അള്‍ജീരിയയില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു. മധ്യഅള്‍ജീരിയയിലെ റെഗാനിലാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹെലികോപ്റ്ററിനുണ്ടായ സാങ്കേതികതകരാറാണ് അപകടത്തിനു കാരണമായതെന്ന് സൈനികമന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.