മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ എട്ട് രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കന്‍തീരത്തുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി.

മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചലനത്തിന്റെ പ്രകമ്പനം ടെക്‌സാസിലെ ഓസ്റ്റിന്‍ വരെ അനുഭവപ്പെട്ടു. പിജിജിയാപ്പന്‍ നഗരത്തില്‍ നിന്ന് 76 മൈല്‍ തെക്ക് പടിഞ്ഞാറായി കടലിനടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആളുകള്‍ താമസസ്ഥലങ്ങളില്‍ നിന്ന് ഇറങ്ങിയോടി. കെട്ടിടങ്ങള്‍ കുലുങ്ങി. 1985 ല്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രവതയേറിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.