മേയർ ചീങ്കണ്ണിയെ വിവാഹം കഴിച്ചു, വധുവിനെ കൈയിലെടുത്ത് നൃത്തം ചവിട്ടി വരൻ; സംഭവം മെക്സിക്കോയിൽ


വധു ചീങ്കണ്ണി ആയതു കൊണ്ട് തന്നെ തിരിച്ചാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടി അതിന്റെ വായ കയർ കൊണ്ട് കെട്ടിയിട്ടുണ്ട്.

Photo: https://twitter.com/Los40PDC

സാന്‍ അന്റോണിയോ: മെക്സിക്കോയിലെ ചെറു നഗരത്തിലെ മേയറും ചീങ്കണ്ണിയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.

മെക്സിക്കോയിലെ ചെറുനഗരമായ ഒക്സാകയിലെ മേയറുടെ വിവാഹ ദൃശ്യങ്ങളാണ് ഇത്. മേയർ വിവാഹം ചെയ്തതാകട്ടെ ചീങ്കണ്ണിയേയും. ആചാരപ്രകാരമാണ് ഇത്തരത്തിൽ ഒരു വിവാഹം ഒക്സാകയിൽ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ രീതിയിലുള്ള വിവാഹങ്ങൾ പോലെത്തന്നെ ആർഭാടപൂർവ്വമായിട്ടായിരുന്നു വിവാഹം. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ഉടുപ്പിച്ച് സമുദായക്കാർ ചേർന്ന് ഘോഷയാത്രയോടെയാണ് വധുവായ ചീങ്കണ്ണിയെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. വധുവായ ചീങ്കണ്ണിയ്ക്ക് ചുംബനം നൽകുന്നതോടെയാണ് വിവാഹ ചടങ്ങ് പൂർണ്ണമാകുക. വധു ചീങ്കണ്ണി ആയതു കൊണ്ട് തന്നെ തിരിച്ചാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടി അതിന്റെ വായ കയർ കൊണ്ട് കെട്ടിയിട്ടുണ്ട്.

പ്രകൃതിയോടുള്ള ആരാധനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു വിവാഹം നടക്കുന്നത്. ഏഴ് വയസ് പ്രായമുള്ള ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്നാണ് വിശ്വാസം. മനുഷ്യനും ദൈവവും തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹത്തിൽ കൂടി എന്നാണ് സങ്കൽപ്പം.

"ഞങ്ങൾ പ്രകൃതിയോട് ആവശ്യത്തിന് മഴയും ആവശ്യത്തിന് ഭക്ഷണവും ചോദിച്ചു, നദിയിൽ ആവശ്യത്തിന് മീനുകൾ ഉണ്ട്." ഓക്സാകയിലെ മേയർ സോസ പറഞ്ഞു.

വധുവായ ചീങ്കണ്ണിയെ അണിയിച്ചൊരുക്കുന്നതിന്റേയും ചീങ്കണ്ണിയെ കൈയിൽ എടുത്ത് വരനായ മേയർ നൃത്തം ചെയ്യുന്നതിന്റേയും വീഡിയോ റോയിട്ടേഴ്സും പുറത്തുവിട്ടിട്ടുണ്ട്.

Content Highlights: Mexican Mayor Marries Alligator

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented