ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാഡോക്ടര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍


തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

ഫൈസർ-ബയോഎൻടെക് കോവിഡ് വാക്‌സിൻ | Photo : AFP

മെക്‌സിക്കന്‍ സിറ്റി: ഫൈസര്‍-ബയോണ്‍ടെക്‌ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വനിതാഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.

തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും വാക്‌സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നുംആരോഗ്യവകുപ്പ് പറഞ്ഞു.

വിഷയത്തില്‍ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 നാണ് മെക്‌സികോയില്‍ വാക്‌സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. 1,26,500 ലധികം പേരാണ് മെക്‌സികോയില്‍ ഇതു വരെ കോവിഡ് ബാധിച്ച് മരിച്ചത്.

Content Highlights: Mexican Doctor Hospitalised After Receiving Pfizer Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented