സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ആശംസാസന്ദേശം


അന്താരാഷ്ട്ര ബഹിരാകാശ നിലയം | Photo - AP

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശത്ത് നിന്നും ആശംസാ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രിക സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് ആശംസാ സന്ദേശമയച്ചത്.

ഇന്ത്യയെ അഭിനന്ദിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞ അവര്‍ പതിറ്റാണ്ടുകളായി ഐഎസ്ആര്‍ഒയുമായി നിരവധി ദൗത്യങ്ങളില്‍ രാജ്യാന്തര ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നകാര്യം എടുത്തുപറഞ്ഞു.

വരാനിരിക്കുന്ന NISAR എര്‍ത്ത്‌ സയന്‍സ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കുന്നതിനും ഉപകരിക്കുന്നതാണ് ദൗത്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തേയും അവര്‍ വീഡിയോ സന്ദേശത്തില്‍ പ്രശംസിച്ചു. നാസയ്ക്കും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അടക്കമുള്ള എല്ലാ ഏജന്‍സികള്‍ക്കുംവേണ്ടി ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് അവര്‍ പറഞ്ഞു.

Content Highlights: 75th year of Independence international space station

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented