വില്‍മിംഗ്ടണ്‍: കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും അമേരിക്കന്‍ പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. കലാപം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് മെലാനിയ ആദ്യമായി മൗനം വെടിഞ്ഞ് ട്രംപ് അനുകൂലികളുടെ കാപ്പിറ്റോള്‍ ആക്രമണത്തെ അപലപിച്ചത്.
വൈറ്റ് ഹൗസിന്റെ ബ്ലോഗ് പോസ്റ്റിലാണ് മെലാനിയ കാപ്പിറ്റോള്‍ ആക്രമണത്തോട് ആദ്യമായി പ്രതികരിച്ചത്. തന്നെകുറിച്ച് അപവാദങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും മെലാനിയ കുറ്റപ്പെടുത്തി.
അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫായ സ്റ്റെഫാനി ഗ്രിഷാം നേരത്തെ രാജി വെച്ചിരുന്നു. മുന്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും പ്രസ് സെക്രട്ടറിയുമായിരുന്നു സ്റ്റെഫാനി.
Content highlight: melania trump disappointed over capitol attack