മെഹുല്‍ ചോക്‌സി 'മുങ്ങി'; ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടന്നെന്ന് സൂചന


മെഹുൽ ചോക്‌സി| File Photo: Mathrubhumi Library

ആന്റിഗ്വ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടന്നതായി സൂചന. ചോക്‌സിയെ കാണാനില്ലെന്ന് ആന്റിഗ്വാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്‌സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ചോക്‌സിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മിഷണര്‍ ആറ്റ്‌ലി റോഡ്‌നിയെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമമായ ആന്റിഗ്വാ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തു.

ചോക്‌സിയെ അവസാനമായി കാണ്ടത്, ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലോടെ വീട്ടില്‍നിന്ന് ഒരു കാറില്‍ പോകുന്നതാണ്. ആന്റിഗ്വയില്‍നിന്ന് ചോക്‌സിയെ കാണാതായതായി ജോണ്‍സണ്‍ പോയിന്റ് പോലീസ് സ്‌റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോക്‌സിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ചോക്‌സിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നപക്ഷം അക്കാര്യം പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ചോക്‌സി ക്യൂബയിലേക്ക് കടന്നെന്നാണ് സൂചന. ചോക്‌സിക്ക് ക്യൂബയില്‍ സ്വത്തുവകകളുണ്ട്. ചോക്‌സി ആന്റിഗ്വ വിട്ടതായും ക്യൂബയിലെ ആഡംബരവസതിയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ടാവുമെന്നും അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് ആന്റിഗ്വയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഒരുപക്ഷെ ഇതാകാം നാടുവിടാന്‍ ചോക്‌സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ചോക്‌സിക്ക് മറ്റൊരു കരീബിയന്‍ രാജ്യത്തിന്റെ പൗരത്വമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

content highlights: mehul choksi missing from antigua, could have reached in cuba


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented