ജോൺ മകഫീ | Photo: Twitter
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്വെയറായ 'മകഫീ'യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകഫീയെ ബാഴ്സലോണയിലെ ജയില്‍മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാന്‍ സ്പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം. മകഫീ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.
ആന്റിവൈറസ് രംഗത്ത് കാലുറപ്പിച്ച തുടക്കക്കാരിലൊരാളായിരുന്നു മകഫീ. 1980കളില്‍ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്റ്റ്വെയര് വില്പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്.
നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസിലാണ് സ്പെയിനില്‍ അദ്ദേഹം പിടിയിലായതും. 2020 ഒക്ടോബറിലാണ് ബാഴ്സലോണ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം അദ്ദേഹം അറസ്റ്റിലായത്.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: McAfee founder dies by suicide in prison after Spanish court allows extradition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..